KOYILANDY DIARY.COM

The Perfect News Portal

കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ പണം വെച്ച് ചീട്ടുകളി. 16 പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കോഴിക്കോട്: കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ പണം വെച്ച് ചീട്ടുകളി. 16 പ്രവര്‍ത്തകര്‍ അറസ്റ്റിൽ. എരഞ്ഞിപ്പാലം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലാണ് പണം വെച്ച് ചീട്ടുകളി നടന്നത്. നടക്കാവ് പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. പ്രവർത്തകരിൽ നിന്ന് 12000 രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
നടക്കാവ് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിലെത്തിയപ്പോൾ പ്രവര്‍ത്തകര്‍ പണം വച്ച് ചീട്ടുകളിക്കുന്നതാണ് കണ്ടത്. ഇതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിൽ പണം പിടിച്ചെടുക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് ഓഫീസിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഒരുമിച്ചിരുന്ന് ചീട്ട് കളിച്ചത്.
.
.
കോൺഗ്രസ്സിൻ്റെ പ്രാദേശിക നേതാക്കളായ എന്‍.പി. അബ്ദുറഹ്‌മാന്‍, ഷൈജു കെ.പി., നൗഫൽ എന്നിവർ ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പണം വെച്ച് ചീട്ടുകളി കേസ് രജിസ്റ്റർ ചെയ്ത നടക്കാവ് പൊലീസ് എഫ്.ഐ.ആർ. വ്യാഴാഴ്ച കോടതിയിൽ സമർപ്പിക്കും. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് എഫ്.ഐ.ആർ സമർപ്പിക്കുക.
Share news