തമിഴ് സിനിമയിൽ കൊയിലാണ്ടിക്കാരൻ്റെ തകർപ്പൻ അഭിനയം

തമിഴ് പടത്തിൽ വേഷമിട്ട കൊയിലാണ്ടി പന്തലായനി സ്വദേശിയുടെ അഭിനയ മികവിന് പ്രേക്ഷകരുടെ കൈയ്യടി. തമിഴ് നാട്ടിൽ തിയേറ്ററിൽ നിറഞ്ഞോടുന്ന ശിവ കാർത്തികേയനും സായ്പല്ലവിയും മുഖ്യവേഷത്തിലെത്തിയ ‘അമരൻ’ എന്ന തമിഴ് ചിത്രത്തിൽ റോജി മാത്യു വർഗീസ് എന്ന ആർമി ട്രെയിനിയായാണ് കൊയിലാണ്ടി സ്വദേശി ഷിജു രാഘവൻ എത്തുന്നത്.
.

.
ഷിജുവിൻ്റെ കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.ചെന്നൈ അണ്ണാ നഗറിൽ താമസിക്കുന്ന ഷിജു വി-ഗാർഡ് ഉദ്യോഗസ്ഥനാണ്. ചെന്നൈ മക്തൂബ് തിയറ്റർ അംഗമായ ഷിജു മദ്രാസ് കേരള സമാജമായും ടിമാർട്സ് ചെന്നൈയുമായും ചേർന്ന് നാടക രംഗത്ത്പ്രവർത്തിക്കുന്നു.
.

.
പഠന കാലം മുതൽ തന്നെ നാടക രംഗത്ത് സജീവമായ ഷിജു ഹൃദയം, ഫിലിപ്സ്, തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. കൊയിലാണ്ടി പന്തലായനി കോവിലിടത്ത് രാഘവൻ നായരുടേയും രാധയുടേയും മകനാണ് ഷിജു. ഭാര്യ: സുമിത. മക്കൾ: അനുഷ്ക, അഞ്ജന.
