ലൈംഗിക പീഡന കേസ്, നടൻ സിദ്ദീഖ് സുപ്രീംകോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചു

തനിക്കെതിരെയുള്ള ലൈംഗികപീഡന കേസിൽ സുപ്രീംകോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ച് നടന് സിദ്ദിഖ്. സംസ്ഥാന സര്‍ക്കാര്‍ കേസിലെ യാഥാര്‍ഥ്യങ്ങൾ വളച്ചൊടിക്കുകയാണെന്നാണ് സിദ്ദീഖ് സത്യവാങ് മൂലത്തില്‍ ആരോപിക്കുന്നത്. പരാതിക്കാരി പോലും ഉന്നയിക്കാത്ത കാര്യങ്ങൾ പോലും ഇപ്പോൾ പരാതിക്കാരിയുടേതായി വരുന്നുണ്ടെന്നും കേസിൽ വേണ്ടത്ര അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് തൻ്റെ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

കേസിൽ സിദ്ദീഖിൻ്റെ ഹർജി നാളെ ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. നേരത്തെ, കേസിൽ മറുപടി സത്യവാങ്മൂലം നല്‍കാനായി കൂടുതല്‍ സമയം വേണമെന്ന് സിദ്ദിഖ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിച്ച് കോടതി വാദം മാറ്റിവെക്കുകയായിരുന്നു. അതേസമയം, നടൻ്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്.

