KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര എസ്റ്റേറ്റിൽ മരങ്ങൾ ലേലം ചെയ്‌തതിൽ ക്രമക്കേട് നടന്നതായുള്ള പരാതി. അന്വേഷണം വേണമെന്ന് MLA ടിപി രാമകൃഷ്ണൻ

പേരാമ്പ്ര: പ്ലാന്റേഷൻ കോർപ്പറേഷനു കീഴിൽ മുതുകാട് പേരാമ്പ്ര എസ്റ്റേറ്റിൽ മരങ്ങൾ ലേലം ചെയ്‌തതിൽ ക്രമക്കേട് നടന്നതായുള്ള പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ടി.പി. രാമകൃഷ്‌ണൻ എം.എൽ.എ പ്രസ്താവയിൽ ആവശ്യപ്പെട്ടു. എസ്റ്റേറ്റിൽ കാട്ടാന തകർക്കുന്നതും കാറ്റിൽ ഒടിഞ്ഞു വീഴുന്നതുമായ മരങ്ങൾ വർഷംതോറും ലേലം ചെയ്യുകയാണ് പതിവ്. 2023-24 സാമ്പത്തിക വർഷം മാത്രം എസ്റ്റേറ്റിൽനിന്നും 113 ലോഡ് മരം കൊണ്ടുപോയതായാണ് പത്ര വാർത്തകളിൽനിന്നും മനസ്സിലാക്കുന്നത്.
.
.
ഇക്കാര്യത്തിൽ കോർപ്പറേഷന് നഷ്‌ടമുണ്ടായിട്ടോ എന്നത് പരിശോധിക്കണം. തൊഴിലാളികൾക്ക് കൂലി നൽകാൻവരെ പ്രയാസമനുഭവിക്കുന്ന സ്ഥാപനത്തിൽ നടന്ന ക്രമക്കേടുകൾ ഗൗരവതരമാണ്. ജനങ്ങൾക്ക് പ്രസ്‌തുത വിഷയത്തിൽ ഉണ്ടായിട്ടുള്ള സംശയങ്ങൾ ദൂരീകരിക്കപ്പെട ണം. വിശദമായ അന്വേഷണം നടത്തി വസ്തുതകൾ കണ്ടെത്തണമെന്നും കുറ്റ ക്കാർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും ടി.പി. രാമക്യ ഷൻ പ്രസ്താവനയിൽ പറഞ്ഞു.
Share news