KOYILANDY DIARY.COM

The Perfect News Portal

റെയിൽവേ ട്രാക്കിൽ വിള്ളൽ: കോട്ടയം വഴിയുള്ള ട്രെയിനുകൾ വൈകിയോടുന്നു

കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിനുകൾ വൈകിയോടുന്നു. അടിച്ചിറ പാറോലിക്കൽ ട്രാക്കിലെ വിള്ളലിനെ തുടർന്നാണ് ട്രെയിനുകൾ വൈകിയോടുന്നത്. വെൽഡിങ് തകരാറ് മൂലമുള്ള വിള്ളൽ താത്കാലികമായി പരിഹരിച്ചുവെന്ന് റെയിൽവേ അറിയിച്ചു. കോട്ടയത്തും ഏറ്റുമാനൂരിനുമിടയിൽ എല്ലാ ട്രെയിനുകളും വേ​ഗം കുറച്ചാകും ഓടുക. പരശുറാം, ശബരി എക്സ്പ്രസ്സുകളും കൊല്ലം – എറണാകുളം മെമു  ട്രെയിനും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരുന്നു.

 

Share news