KOYILANDY DIARY.COM

The Perfect News Portal

സിപിഐ(എം) കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് പതാക ഉയർന്നു

ഇരുപത്തി നാലാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സിപിഐ(എം) കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് പതാക ഉയർന്നു. കാഞ്ഞിലശേരി നായനാർ സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ മുതിർന്ന നേതാവ് കെ ബാലകൃഷ്ണൻ നായർ പതാക ഉയർത്തി. മുദ്രാവാക്യം വിളികളുടെ ആവേശകരമായ അന്തരീക്ഷത്തിൽ രക്തപതാക ഉയർത്തിയത്. ചടങ്ങിൽ സി അശ്വനി ദേവ് അധ്യക്ഷനായി.
കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കെ കെ മുഹമ്മദ്, പി വിശ്വൻ, കെ ദാസൻ, കാനത്തിൽ ജമീല എംഎൽഎ, ജാഥാ ലീഡർമാർ എന്നിവർ സംസാരിച്ചു. കുറുവങ്ങാട് യു കെ ഡി അടിയോടിയുടെ വീട്ടിലെ സ്മൃതി മണ്ഡപത്തിൽ നിന്ന് കുടുംബാംഗങ്ങളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തിൽ ജില്ലാ കമ്മറ്റി അംഗം പി. വിശ്വൻ ഉദ്ഘാടനം ചെയ്ത് ഏരിയാ കമ്മറ്റി അംഗം കെ ഷിജു ഏറ്റുവാങ്ങിയ ദീപശിഖ ജാഥാ ലീഡറിൽ നിന്ന് കെ കുഞ്ഞിരാമൻ മാസ്റ്ററാണ് ഏറ്റുവാങ്ങിയത്.
പ്രതിനിധി സമ്മേളന നഗറിലെ രക്തസാക്ഷി മണ്ഡപത്തിനരികെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ ദീപശിഖയിൽ നിന്നുള്ള ദീപം ജ്വലിപ്പിച്ചു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ ഉയർത്താനുള്ള രക്തപതാക സ്വാഗത സംഘം കൺവീനർ കെ രവീന്ദ്രനാണ് ഏറ്റുവാങ്ങിയത്. വിയ്യൂരിൽ വിപി ഗംഗാധരൻ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ പ്രായാണമാരഭിച്ച പതാക ജാഥ ജില്ലാ കമ്മറ്റി അംഗം കെ ദാസൻ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. പതാകയും വഹിച്ചുകൊണ്ടുള്ള ജാഥ ഏരിയാ കമ്മറ്റിയംഗം എൽജി ലിജീഷാണ് നയിച്ചത്. 
അരിക്കുളം കുരുടി വീട് മുക്കിൽ സഖാവ് എം രാമുണ്ണിക്കുട്ടിയുടെ സ്മൃതി മണ്ഡപത്തിൽ വച്ച് ജില്ലാ സെക്രട്ടറിയേറ്റംഗം കെ കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൊടിമര ജാഥക്ക് ഏരിയാ കമ്മറ്റിയംഗം എ എം സുഗതനാണ് നേതൃത്വം നൽകിയത്. സമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ  പി ബാബുരാജ് കൊടിമരം ഏറ്റുവാങ്ങി.
.
9ന് ശനി രാവിലെ പൂക്കാട് ചേമഞ്ചേരി സഹകരണ ബാങ്കിലെ പി വി സത്യനാഥൻ നഗറിൽ ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഞായർ വൈകീട്ട് പൂക്കാട് ടൗണിൽ നിന്നാരംഭിക്കുന്ന റെഡ് വളണ്ടിയർ മാർച്ചും പൊതു പ്രകടനവും കാഞ്ഞിലശേരി നായനാർ സ്റേറഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കും.
Share news