വയനാട്ടിൽനിന്നും രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ നിന്നും കോൺഗ്രസ് തയ്യാറാക്കിയ ഭക്ഷ്യക്കിറ്റുകൾ പിടികൂടി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച കിറ്റുകളാണ് തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്കോർഡ് പിടികൂടിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടിന്റെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ചിരുന്ന കിറ്റുകളാണ് പിടികൂടിയത്.
