KOYILANDY DIARY.COM

The Perfect News Portal

കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി. കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ 10.15 നും 12 നും ഇടയിലായിരുന്നു കൊടിയേറ്റം.

11ന് അഞ്ചാം തിരുന്നാൾ ഉത്സവം നടക്കും. 13, 14, 15 തിയതികളിലാണ് രഥോത്സവം. 16 രാവിലെ കൊടിയിറങ്ങും. പാലക്കാട്ടെയും പരിസരങ്ങളിലെയും ഏറ്റവും വലിയ വാണിജ്യ ഉത്സവംകൂടിയാണ് രഥോത്സവം.

Share news