KOYILANDY DIARY.COM

The Perfect News Portal

ദുരിത ബാധിതർക്ക് പഞ്ചായത്ത് നൽകിയത് പുഴുവരിച്ച അരി; മേപ്പാടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം

വയനാട്: ചൂരൽമല ദുരന്ത ബാധിതർക്ക്‌ മേപ്പാടി പഞ്ചായത്ത് നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച അരി. സംഭവത്തിൽ മേപ്പാടി പഞ്ചായത്ത് ഓഫീസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പുഴുവരിച്ച അരി ഉൾപ്പെടെ പഞ്ചായത്തിന് മുന്നിലിട്ടാണ് പ്രതിഷേധം നടത്തിയത്.

അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു. അതേസമയം വിഷയത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ മാധ്യമങ്ങളോട് പ്രതികിരിച്ചു.

 

Share news