KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ അർബൻ ഹെൽത്ത് & വെൽനെസ് സെൻ്ററിൻ്റെ 14ന് എംഎൽഎ നാടിന് സമർപ്പിക്കും

കൊയിലാണ്ടി നഗരസഭ പെരുവട്ടൂർ അർബൻ ഹെൽത്ത് & വെൽനെസ് സെൻ്ററർ നവംബർ 14ന് എംഎൽഎ നാടിന് സമർപ്പിക്കും. സംഘാടക സമിതി രൂപീകരണ യോഗം  7ന് വ്യാഴാഴ്‌ച 4.00 മണിക്ക് പെരുവട്ടൂർ അർബൻ ഹെൽത്ത് & വെൽനെസ് സെൻ്റർ അങ്കണത്തിൽ നടക്കും.
കൊയിലാണ്ടി നഗരസഭയിൽ മികവുറ്റ ആരോഗ്യ പരിപാലന സേവനങ്ങൾ ലക്ഷ്യമാക്കി മൂന്നാമത്തെ അർബൻ ഹെൽത്ത് & വെൽനെസ്സ് സെൻ്ററാണ് പെരുവട്ടൂരിൽ പ്രവർത്തന ക്ഷമമാകുന്നത്. നവംബർ 14ന് വ്യാഴാഴ്‌ച 11.00 മണിക്ക് നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ടിൻ്റെ അദ്ധ്യക്ഷതയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്.
Share news