KOYILANDY DIARY.COM

The Perfect News Portal

പോഷക തോട്ടം നിർമ്മിക്കാൻ താൽപര്യമുള്ള കർഷകരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു

കൊയിലാണ്ടി നഗരസഭ കൃഷിഭവൻ പരിധിയിൽ 5 സെൻ്റ് സ്ഥലത്ത് പോഷക തോട്ടം നിർമ്മിക്കാൻ താൽപര്യമുള്ള കർഷകരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നതായി കൃഷി ഓഫീസർ അറിയിച്ചു. ഇതിലേക്കായി 800/- രൂപ വിലവരുന്ന അത്യുൽപാദന ശേഷിയുള്ള പച്ചക്കറി തൈകളും, പരമ്പരാഗത തൈകളും സംരക്ഷണോപാധികളായ കുമ്മായം ജീവാണു വളങ്ങൾ, ജൈവകീടനാശിനികൾ, ട്രൈക്കോഡർമ, സ്യൂഡോമോണസ് തുടങ്ങിയവയും ഉൾപ്പെടെയുള്ള ഒരു കിറ്റിന് 300/- രൂപ കർഷകർ നൽകേണ്ടതാണ്.
.
.
താൽപര്യമുള്ളവർ Apendix – 1 , നികുതിശീട്ട് (2024-25), എന്നിവയുടെ കോപ്പി സഹിതം കൃഷിഭവനിൽ വന്ന് പണം അടച്ച് അപേക്ഷ നൽകേണ്ടതാണ്. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് ആണ് ആനുകൂല്യം ലഭിക്കുക താല്പര്യമുള്ളവർ നവംബർ 15നു വൈകുന്നേരം 4 മണിക്ക് മുമ്പായി കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.
Share news