KOYILANDY DIARY.COM

The Perfect News Portal

മരുന്നുകൾ തദ്ദേശീയമായി ഉത്പാദിപ്പിക്കണം: കെപിപിഎ

കൊയിലാണ്ടി: അപൂർവ്വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ലക്ഷങ്ങൾ വിലയുള്ള മരുന്നുകൾ നിർബന്ധിത ലൈസൻസിംഗ് വ്യവസ്ഥയിലൂടെ തദ്ദേശീയമായി ഉത്പാദിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ പ്രതിപക്ഷ നേതാവ് പി. രത്നവല്ലി ടീച്ചർ ഉത്ഘാടനം ചെയ്തു. സുകുമാരൻ ചെറുവത്ത് അദ്ധ്യക്ഷനായി.
,
.
സ്പൈനൽ മസ്കുലാർ അട്രോഫി (എസ് എം എ) പോലുള്ള രോഗങ്ങൾക്കുള്ള മരുന്നുകൾ ദശലക്ഷക്കണക്കിന്ന് രൂപ ചിലവാക്കിയാണ് ഇപ്പോൾ ഇറക്കുമതി ചെയ്യുന്നത്. ഈ മരുന്നിന്ന് പ്രതിവർഷം ഒരു രോഗിയ്ക്ക് 72 ലക്ഷത്തോളം രൂപ ചിലവ് വരുന്നുണ്ട്. തദ്ദേശീയമായി ഉദ്പാതിപ്പിക്കുമ്പോൾ വളരെ കുറഞ്ഞ രൂപ മാത്രമേ വില്പന വില വരികയുള്ളൂ.
.
.
ഏരിയാ സെക്രട്ടറി കെ. അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജയൻ കോറോത്ത്, എം.ടി. നജീർ, എ. ശ്രീശൻ , കരുണാകരൻ കുറ്റ്യാടി, പി.കെ അനിൽകുമാർ, ധീരജ് ഗോപാൽ, രജീഷ് കെ.കെ, ദീപ്തി.ഡി, കെ.രാജൻ എന്നിവർ സംസാരിച്ചു.
.
.
ജീവൻരക്ഷാ മരുന്നുകളുടെ നികുതികൾ പിൻവലിക്കുക, ഫാർമസിസ്റ്റുകൾക്ക് പ്രഖ്യപിക്കപ്പെട്ട കരട് മിനിമം വേതനം പ്രബല്യത്തിൽ വരുത്തുക, ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തിക എല്ലാ ആശുപത്രികളിലും നിർബന്ധമാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനത്തിൽ ഉന്നയിച്ചു.
.
ഭാരവാഹികളായി പി.കെ. അനിൽകുമാർ (പ്രസിഡന്റ്), സജിന. എസ്.കെ, നന്ദൻ. പി.ടി (വൈസ് പ്രസിഡണ്ട്), ധീരജ് ഗോപാൽ (സെക്രട്ടറി), ദീപ്തി. ഡി,
അരുൺ. യു.പി. (ജോ.സെക്രട്ടറി), അനിൽ കുമാർ.കെ (ട്രഷറർ)
Share news