KOYILANDY DIARY.COM

The Perfect News Portal

വീടു കയറി അക്രമണം: കൊയിലാണ്ടി പോലീസ് മറുപടി പറയേണ്ടി വരുമെന്ന്. അഡ്വ. കെ. പ്രവീൺ കുമാർ.

കൊയിലാണ്ടി: പന്തലായനിയിൽ ഉണ്ണികൃഷ്ണൻ്റെ കുടുംബത്തെ കൈയ്യേറ്റം ചെയ്ത കേസിലെ പ്രതികൾക്കായി തിരച്ചിൽ നടത്താൻ മടിക്കുന്ന പോലീസ് നിലപാട് മാറ്റി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ തയ്യാറാകണമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാർ പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നും ഇല്ലെങ്കിൽ സത്യാഗ്രഹത്തിന്റെ രൂപവും ഭാവവും മാറുമെന്നും അദ്ധേഹം പറഞ്ഞു.
.
.
കൊയിലാണ്ടി ബ്ലോക്ക് കോൺസ്  കമ്മിറ്റി നടത്തിയ പ്രതിഷേധ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. നിലവിൽ അറസ്റ്റ് ചെയ്ത പ്രതി വിഷയത്തിലെ അവസാന കണ്ണി മാത്രമാണ്. പ്രധാന പ്രതികൾ പോലീസ് സംരക്ഷണത്തിലാണെന്നും പ്രവീൺ കുമാർ പറഞ്ഞു. സത്യാഗ്രഹ സമരത്തിന് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മുരളീധരൻ തോറോത്ത് അധ്യക്ഷത വഹിച്ചു.
.
.
കെ.പി.സിസി അംഗം രാമചന്ദ്രൻ മാസ്റ്റർ, രത്നവല്ലി ടീച്ചർ, നാണു മാസ്റ്റർ, ഡി.സി.സി സെക്രട്ടറിമാരായ അഡ്വ. കെ.വിജയൻ, വി.പി. ഭാസ്കരൻ, ഇ. അശോകൻ, ബ്ലോക്ക് പ്രസിഡണ്ട്മാരായ രാമചന്ദ്രൻ, കെ.ടി. വിനോദൻ, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം കുട്ടി, ദുൽഖിഫിൽ, വി.ടി. സുരേന്ദ്രൻ, സത്യനാഥൻ മാടഞ്ചേരി, അജയ് ബോസ്, അഡ്വ. ഉമേന്ദ്രൻ, തൻഹീർ കൊല്ലം, ശോഭന, വേണുഗോപാലൻ എന്നിവർ സംബന്ധിച്ചു. അരുൺ മണമൽ സ്വാഗതം പറഞ്ഞു.
Share news