KOYILANDY DIARY.COM

The Perfect News Portal

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ഷാഫി പറമ്പിലും തമ്മിലുള്ള കച്ചവട ബന്ധം അന്വേഷിക്കണം: ബിജെപി കേന്ദ്ര നേതൃത്വത്തിന് കത്ത്

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ഷാഫി പറമ്പിലും തമ്മിലുള്ള കച്ചവട ബന്ധം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. പാലക്കാട് ബിജെപിയിലെ ഒരു വിഭാഗം. സന്ദീപ് വാര്യര്രെ പുറത്താക്കിയാല്‍ കൂടുതല്‍ നേതാക്കള്‍ രാജി സമര്‍പ്പിക്കുമെന്നും പരാതിയില്‍ പറയുന്നു.

പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയും ഭാര്യയും പാര്‍ട്ടിയെ നിയന്ത്രിക്കുന്നുവെന്നും സുരേന്ദ്രനും കൂട്ടാളികളും മാത്രമായി പാര്‍ട്ടിയിലെന്നും പരാതിക്കാല്‍ ആരോപിച്ചു. കോഴിക്കോട് ലോബിയുടെ കയ്യിലാണ് ബിജെപിയെന്നും അവര്‍ പരാതിയില്‍ പറയുന്നു. ഇതോടെ പാലക്കാട് ബിജെപി കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

ബിജെപിയില്‍ ഇനി പ്രതീക്ഷയില്ലെന്ന് സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പരിഗണന കിട്ടില്ലെന്ന് ഉറപ്പായതുകൊണ്ടാണ് തനിക്ക് നേരിടേണ്ടി വന്ന അനുഭവം തുറന്ന് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. ആര് അനുനയിപ്പിക്കാന്‍ വന്നാലും ഇനി തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്നും പാര്‍ട്ടി നടപടി ഭയക്കുന്നില്ലെന്നും സന്ദീപ് വ്യക്തമാക്കിയിരുന്നു.

Advertisements

പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന അവഗണനയെ കുറിച്ച് എപ്പോഴാണ് പരാതി പറയേണ്ടതെന്നും തെരഞ്ഞെടുപ്പിന് ശേഷം പരാതി പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന നേതൃത്വത്തില്‍ നിന്ന് പ്രശ്‌ന പരിഹാരം പ്രതീക്ഷിക്കുന്നില്ലെന്നുംസന്ദീപ് കൂട്ടിച്ചേര്‍ത്തു.

Share news