KOYILANDY DIARY.COM

The Perfect News Portal

പന്തലായനിയില്‍ ജാതി അധിക്ഷേപം നടത്തി ബോധപൂർവ്വം സംഘർഷം സൃഷ്ടിച്ചവർക്കെതിരെ നടപടി സ്വീകരിക്കണം: DYFI

കൊയിലാണ്ടി: പന്തലായനിയിൽ പട്ടികജാതി കുടുംബത്തിനെതിരെ ജാതി അധിക്ഷേപം നടത്തി പ്രദേശത്ത് ബോധപൂർവ്വം സംഘർഷം സൃഷ്ടിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് DYFI പ്രസ്താവനയിലൂടെ അറിയിച്ചു. കൊയിലാണ്ടി പന്തലായനിയിൽ വീട്ടിൽ കയറി അതിക്രമം നടത്തിയ സംഭവത്തിന് രാഷ്ട്രീയ നിറം നൽകാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
പന്തലായനിയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനും, അമ്മക്കും നേര നിരന്തരം ജാതി അധിക്ഷേപം നടത്തുന്ന വ്യക്തയാണ് ഉണ്ണികൃഷ്ണൻ എന്നയാൾ.
.
.
സംഭവ ദിവസം അവരുടെ വീട്ടിൽ കയറി ജാതി അധിക്ഷേപം നടത്തുകയും വീടാക്രമിക്കുകയും ചെയ്തതാണ് സംഘർഷത്തിൻ്റെ തുടക്കം. തുടർന്ന് ഉണ്ണികൃഷ്ണൻ്റെ  വീട്ടിലേക്ക് വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ അധിക്ഷേപത്തിനിരയായ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പോകുകയും തുടർന്നുണ്ടായ സംസാരം വാക്കേറ്റത്തിൽ കലാശിക്കുകയും ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയവർക്കെതിരെ “നഞ്ചക്ക്”  ഉപയോഗിച്ച് ആക്രമിക്കുകയുമാണ് ഉണ്ടായത്. അതിൻ്റെ ഭാഗമായുണ്ടായ സംഭവത്തെ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് ഒരു ഭാഗം മാത്രം വിഡിയോയിൽ ചിത്രീകരിക്കുകയും തികച്ചും വസ്തുതാവിരുദ്ധമായ രൂപത്തിൽ പ്രചരിക്കുകയും രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുമാണ് ഉണ്ണികൃഷ്ണനും കോൺഗ്രസും ശ്രമിക്കുന്നത്.
.
.
ഈ സംഭവത്തിന് രാഷ്ട്രീയ നിറം നൽകി Dyfi യെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസും മറ്റ് Dyfi വിരുദ്ധരും നടത്തുന്ന  ഗൂഡാലോചന തിരിച്ചറിയണം. വിഷയത്തിൽ Dyfi ശക്തമായ പ്രതിഷേധം അറിയിക്കുന്നു. പോലീസ് കൃത്യമായ അന്വേഷണം നടത്തി എത്രയും പെട്ടന്ന് വിഷയത്തിൻ്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരികയും പ്രതികൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും Dyfi ആവിശ്യപ്പെടുന്നതായും നേതാക്കള്‍ പ്രസ്താവനയിലൂടെ പറഞ്ഞു.
Share news