KOYILANDY DIARY.COM

The Perfect News Portal

കഞ്ചാവ് ലഹരി മാഫിയാ സംഘം സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

കൊയിലാണ്ടി: കഞ്ചാവ് ലഹരി മാഫിയാ സംഘം സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് കണയങ്കോട് സ്വദേശിയും കൊയിലാണ്ടി എസ്എൻഡിപി കോളജ് ഡിഗ്രി വിദ്യാർത്ഥിയുമായ കുട്ടോത്ത് മീത്തൽ അലോഷ്യസിന് ഗുരുതരമായി പരിക്കേറ്റു. മാഫിയാ സംഘത്തില്‍പ്പെട്ട കുറുവങ്ങാട് വരകുന്ന് സ്വദേശി മൻസൂറിനും (28) സാരമായി പരിക്കേറ്റിട്ടുണ്ട്.

മാഫിയാ സംഘത്തിന്‍റെ ബൈക്കിലുണ്ടായിരുന്ന വരകുന്ന് സ്വദേശിയായ ഷാജഹാൻ (20), ആഷിക്ക് (27) എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവരുടെ സ്കൂട്ടറിൽ നിന്ന് ഹാഷിഷ് പിടികൂടിയിട്ടുണ്ട്. രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോമത്തുകര വെച്ച് വൈകീട്ട് 5 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്.

മൂന്നംഗ സംഘം സഞ്ചരിച്ച ലഹരി മാഫിയാ സംഘത്തിൻ്റെ ബൈക്ക് മുമ്പിലുണ്ടായിരുന്ന അലോഷ്യസിന്‍റെ സ്കൂട്ടറിൻ്റെ പിറകിൽ അമിതവേഗതയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അലോഷ്യസിനെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ഇടിച്ചശേഷം താഴെ വീണ മൻസൂർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ഇയാളുടെ പോക്കറ്റിൽ നിന്ന ഹാഷിഷ്പിടികൂടിയിട്ടുണ്ട്.

Advertisements
Share news