കത്തിക്കുത്ത് കേസിലെ പിടികിട്ടാപുള്ളി പിടിയിൽ

കോഴിക്കോട്: കത്തിക്കുത്ത് കേസിലെ പിടികിട്ടാപുള്ളി പിടിയിൽ. തിരുവനന്തപുരം സ്വദേശി സുകുമാരൻ്റെ മകൻ സുജിത്ത് (40) ആണ് പിടിയിലായത്. 2023 ജൂലൈ മാസം 17 -ാം തിയ്യതി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സമീപം ഫുട്പാത്തിൽ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന റഹീം എന്നയാളെ യാതൊരുവിധ പ്രകോപനവും ഇല്ലാതെ കത്തികൊണ്ട് കുത്താൻ ശ്രമിച്ച സംഭവത്തിലാണ് ഇയാൾ പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ട പരാതിയിൽ ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തി വരവേ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കുകയും കോടതി നടപടികളിൽ ഹാജരാവമെന്നുള്ള ജാമ്യത്തിൽ ഇറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ പ്രതി മുങ്ങി നടക്കുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചത് പ്രകാരം പോലീസിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തളി ജൂബിലി ഹാളിന് സമീപം വെച്ച് ടൗൺ പോലീസ് SI ജെയിൻ, എ എസ് ഐ റിനീഷ്, എസ് സി പി ഓ. നിതീഷ്, സിപിഎം വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
