നീലേശ്വരം വെടിക്കെട്ട് അപകടം: മരണം നാലായി

നീലേശ്വരം അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന തുരുത്തി ഓർക്കളത്തെ ശാബിൻ രാജ് (19) കൂടി മരണപ്പെട്ടതോടെയാണ് വെടിക്കെട്ട് അപകടത്തിൽ മരണം നാലായത്. കരിന്തളം മഞ്ഞളംകാട്ടെ ബിജു ഞായറാഴ്ച്ച രാത്രി പത്തുമണിയോടെയും കിണാവൂരിലെ രതീഷ് ഞായറാഴ്ച്ച രാവിലേയും കിണാവൂരിലെ സന്ദീപ് ശനിയാഴ്ച വൈകീട്ടും മരണപ്പെട്ടിരുന്നു.
