ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം; മരിച്ചത് ശുചീകരണ തൊഴിലാളികൾ

ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം. കേരള എക്സ്പ്രസ് തട്ടി റെയിൽവേ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ഷൊര്‍ണൂര്‍ പാലത്തിൽ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം. ട്രാക്കിൽ മാലിന്യം പെറുക്കുന്നതിനിടെ തൊഴിലാളികൾ അപകടത്തിൽപെടുകയായിരുന്നു. മരിച്ചവർ തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ്. ഇതിൽ മൂന്നുപേരുടെ മൃതദേഹം കിട്ടി. ഒരാൾക്കായി പുഴയിൽ തിരച്ചിൽ തുടരുകയാണ്.
