KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ, അറുവയൽ ഭാഗങ്ങളിൽ തെരുവു നായ അക്രമത്തിൽ 4 പേർക്ക് പരിക്ക്

കൊയിലാണ്ടി: പെരുവട്ടൂർ, അറുവയൽ ഭാഗങ്ങളിൽ തെരുവു നായ അക്രമം. 4 പേർക്ക് പരിക്ക്. ജനങ്ങൾ ഭീതിയിൽ. രമേശൻ കാഞ്ഞിരക്കണ്ടി, സുനിൽ കുമാർ തയ്യുള്ളതിൽ, രവി വെങ്ങളത്തുകണ്ടി, ഹരി നന്ദൻ മേനോക്കി വീട്ടിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. നഗരസഭ 17, 18 വാർഡുകളിലായാണ് നായയുടെ അക്രമം ഉണ്ടായത്. ഇന്നലെ വൈകീട്ട് 2 പേർക്കും ഇന്ന് രാവിലെ 2 പേർക്കുമാണ് നായയുടെ കടിയേറ്റത്. ഒരാളെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിട്ടുണ്ട്. പത്തോളം നായകളടങ്ങിയ സംഘമാണ് നാട്ടുകാരെ കൂട്ടമായി അക്രമിക്കുന്നത്. പലരും ഓടി രക്ഷപ്പെടുകയായിരുന്നു. മണമൽ, പന്തലായനി, ഹോമിയോ ആശുപത്രി പരിസരം എന്നിവിടങ്ങിലും നായകളുടെ അക്രമം ഉണ്ടാകുന്നുണ്ട്.

നായകളുടെ അക്രമം രൂക്ഷമായതോടെ മേഖലയിലെ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്. കാൽനട യാത്രക്കാരെയും ബൈക്കുകളിൽ സഞ്ചരിക്കുന്നവരുടെയും  പിറകിൽ ഓടി കടിക്കുന്നതുകൊണ്ട് വലിയ ഭീതിയാണ് ഉണ്ടാക്കുന്നത്. രാക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൌൺസിലർ രജീഷ് വെങ്ങളത്തുകണ്ടി പറഞ്ഞു. പരിക്കേറ്റവരെ കൌൺസിലർമാരായ സുധ സി, രജീഷ് വെങ്ങളത്തുകണ്ടി എന്നിവർ സന്ദർശിച്ചു.

Share news