പൂക്കാട് കലാലയത്തിൽ ബ്യൂട്ടി കൾച്ചർ കോഴ്സ് ആരംഭിച്ചു

ചേമഞ്ചേരി: പൂക്കാട് കലാലയത്തിൽ ബ്യൂട്ടി കൾച്ചർ കോഴ്സ് ആരംഭിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് & എക്സ്റ്റൻഷൻ വകുപ്പ് പൂക്കാട് കലാലയവുമായി സഹകരിച്ച് നടത്തുന്ന 10 ദിവസത്തെ ബ്യൂട്ടി കൾച്ചർ കോഴ്സ് ആരംഭിച്ചു. വനിതാ ശാക്തീകരണത്തിൻ്റെ ഭാഗമായാണ് ഇത്തരം കോഴ്സുകൾ സംഘടിപ്പിച്ചു വരുന്നത്.

വകുപ്പ് മേധാവി ഡോ. മഞ്ജു എം.പി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കലാലയം പ്രസിഡണ്ട് യു.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. കെ.കെ. സുനിൽ കുമാർ, ശിവദാസ് ചേമഞ്ചേരി എന്നിവർ ആശംസകൾ നേർന്നു. യോഗത്തിൽ രാധാകൃഷ്ണൻ കെ സ്വാഗതവും ശിവദാസ് കാരോളി നന്ദിയും പറഞ്ഞു.
