KOYILANDY DIARY.COM

The Perfect News Portal

ദീപാവലി സ്പെഷ്യൽ ട്രെയിനുകൾ ഇന്നു മുതൽ; ഓടുന്നത് 200ലേറെ അധിക ട്രെയിനുകൾ

ദീപാവലി, ഛത് പൂജ ഉത്സവ സീസണുകളുടെ പശ്ചാത്തലത്തിൽ വെസ്റ്റേൺ റെയിൽവേ 200 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച 120 ലധികം ട്രെയിനുകൾ ഓടുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഇതിൽ നാൽപ്പതോളം ട്രെയിനുകൾ മുംബൈ ഡിവിഷൻ നിയന്ത്രിക്കും. ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലേക്കുള്ള 22 ട്രെയിനുകൾ മുംബൈയിൽ നിന്നുണ്ടാകും.

ഉത്സവ തിരക്കും യാത്രക്കാരുടെ ആവശ്യവും മാനിച്ച് നിരവധി അധിക കോച്ചുകളും ചേർത്തിട്ടുണ്ട്. ഈസ്റ്റേൺ റെയിൽവേ 50 അധിക ട്രെയിനുകൾ ഓടിക്കും. അധികമായി 400 സർവീസുകളാണ് നടത്തുക. കഴിഞ്ഞ വർഷം 33 സ്പെഷ്യൽ ട്രെയിനുകളാണ് ദീപാവലി സീസണിൽ ഈസ്റ്റേൺ റെയിൽവേ സർവീസ് നടത്തിയത്.

Share news