മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഞായറാഴ്ച രാവിലെ ആറിന് 122.95 അടിയിലേക്ക് ഉയർന്നു. ശനിയാഴ്ച 122.65 അടി ആയിരുന്നു. ഞായറാഴ്ച രാവിലെ ആറുവരെ 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 1150 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. തമിഴ്നാട് 462 ഘനയടി വീതം വെള്ളം കൊണ്ടുപോയി. 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 7.2 മില്ലിമീറ്ററും തേക്കടിയിൽ 20.4 മില്ലിമീറ്ററും കുമളിയിൽ 35 മില്ലിമീറ്ററും മഴ പെയ്തു.
