KOYILANDY DIARY.COM

The Perfect News Portal

സ്റ്റേറ്റ് പെൻഷൻ കാരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക 

കൊയിലാണ്ടി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം ജില്ലാ സെക്രട്ടറി എ. ഗോപിനാഥ് ഉൽഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം സി.കെ. വിജയൻ മുഖ്യപ്രഭാഷണം നടത്തി. കേരള സർക്കാർ സ്റ്റേറ്റ് പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.
.
.
ആർ.എസ്.എസ്. ഖണ്ട് സംഘ് ചാലക് വി.വി രാമകൃഷ്ണൻ, ബി.ജെ.പി മണ്ഡലം ജന. സെക്രട്ടറി കെ.വി. സുരേഷ് സി. ബാലകൃഷ്ണൻ, വി.എം സത്യൻ. ഒ .ഗോപാലൻ നായർ, ഇ പദ്മനാഭൻ മാസ്റ്റർ, ടി. കെ. രവീന്ദ്രൻ, കെ കെ. മുരളിമാസ്റ്റർ കെ ശങ്കരൻ മാസ്റ്റർ, വി. എം സത്യൻ, ഒ. മാധവൻ എന്നിവർ സംസാരിച്ചു.
.
.
ക്ഷാമാശ്വാസം 22 ശതമാനം ഉടൻ  അനുവദിക്കുക, മെഡി സെപ്പിനു പകരം കാര്യക്ഷമമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, പെൻഷൻ പരിഷ്കരണ  നടപടികൾ ഉടൻ ആരംഭിക്കുക എന്നിവ പ്രേമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി. കെ. സത്യൻ പ്രസിഡണ്ട്, സോമൻ സുമസുല, എൻ. മണികണ്ഠൻ (വൈസ്. പ്രസിഡണ്ട് മാർ), സി. ബാലകൃഷ്ണൻ സെക്രട്ടറി  വി.എം. സത്യൻ ,ടി.കെ. രവീന്ദ്രൻ (ജോ. സെ ക്രട്ടറിമാർ) കെ. ശങ്കരൻ മാസ്റ്റർ ഖജാൻജി. ഇ. പദ്മനാഭൻ മാസ്റ്റർ എ .കെ ശശിധരൻ, കെ ഉദയകുമാർ, രാജലക്ഷ്മി ടീച്ചർ (സമിതി അംഗങ്ങൾ) ഒ. മാധവൻ ജില്ലാ സമിതി അംഗം.
Share news