KOYILANDY DIARY.COM

The Perfect News Portal

നല്ലളം സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

നല്ലളം: നല്ലളം സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ. നല്ലളം ജയന്തി റോഡ് തെക്കേ പാടം തോവക്കത്തൊടി മുസ്തഫയുടെ മകൻ അബ്ദുൾ നാസർ (26) ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രണയത്തിലായ 17 കാരിയായ പുതിയകടവ് സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി വയനാട്ടിലെ റിസോർട്ടിലും വീട്ടിലും വെച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. 
പെയിൻറിങ് തൊഴിലാളിയാണ് അബ്ദുൾ നാസർ. നല്ലളം ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നല്ലളം സ്റ്റേഷനിൽ മയക്കുമരുന്ന് കേസും നിലവിലുണ്ട്. 
Share news