ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഇല്ല. സ്റ്റേ അനുവദിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. കേസെടുത്ത് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.