ഗതാഗത നിയമ ലംഘനം തടയുന്നതിന് സംസ്ഥാനത്ത് പുതിയ ആപ്ലിക്കേഷന് രൂപം നല്‍കി

ഗതാഗത നിയമ ലംഘനം തടയുന്നതിന് പുതിയ ആപ്ലിക്കേഷന് രൂപം നല്‍കി കേരളം. ആപ്പ് വഴി പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാനാകും. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് ഗതാഗത വകുപ്പ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഗതാഗത നിയമലംഘനം തടയുക, വാഹനാപകടങ്ങള്‍ കുറയ്ക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിരിക്കുന്നത്. ആപ്പിലെ ‘സിറ്റിസണ്‍ സെന്റിനല്‍’ വിഭാഗത്തിലേക്ക് പൊതുജനത്തിന് നേരിട്ട് പരാതി നല്‍കാനാണ് അവസരം.

കണ്‍മുന്നില്‍ കാണുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ ഫോട്ടോ ആയോ വീഡിയോ ആയോ ആപ്പില്‍ അപ്ലോഡ് ചെയ്ത് വിവരങ്ങള്‍ നല്‍കിയാല്‍ വകുപ്പ് കുറ്റകൃത്യം പരിശോധിച്ച് വേണ്ട ശിക്ഷാ നടപടികള്‍ സ്വീകരിക്കും. അതേസമയം സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് ധരിക്കല്‍ എന്നിവയെക്കുറിച്ച് ബോധവത്കരണം കൂടുതല്‍ വ്യാപകമാക്കാനും ഗതാഗത വകുപ്പ് തീരുമാനിച്ചു. ബോധവത്കരണ വീഡിയോകള്‍ മന്ത്രി ഗണേഷ് കുമാര്‍ പ്രകാശനം ചെയ്തു.

