KOYILANDY DIARY.COM

The Perfect News Portal

മൂടാടി പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി

വന്മുകം -എളമ്പിലാട്  എം.എൽ.പി. സ്കൂളിൽ വെച്ച് നടക്കുന്ന മൂടാടി ഗ്രാമ പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു. ഒക്ടോബർ 23, 24 തിയ്യതികളിൽ 3 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ മുന്നൂറോളം കുട്ടികൾ പരിപാടിക്കെത്തും.
24 ന് രാവിലെ 09:00 മണിക്ക് ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 4 ബെസ്റ്റ് പെർഫോമർ ലക്ഷ്യ സിഗീഷ് പരിപാടി ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ ടി.എം. രജുല അധ്യക്ഷയാവും. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഹസീസ് മുഖ്യാതിഥിയായിരിക്കും.
വൈകീട്ട് 5 മണിക്ക്  സമാപന സമ്മേളനം മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിക്കും.
Share news