KOYILANDY DIARY.COM

The Perfect News Portal

പി വി ശ്രീനിജിൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപം; ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

പി വി ശ്രീനിജിൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പി വി ശ്രീനിജിൻ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

ജാതി അധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ എളമക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എറണാകുളം അസിസ്റ്റൻ്റ് കമ്മീഷണർക്കായിരുന്നു അന്വേഷണച്ചുമതല. കേസിൽ സുപ്രീം കോടതി ഉപാധികളോടെ ഷാജന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതെത്തുടർന്നാണ് ഷാജൻ സ്കറിയ എറണാകുളം സെൻട്രൽ എ സി യ്ക്കു മുമ്പാകെ ഹാജരായത്.

Share news