KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് സമൃതിദിനം ആചരിച്ചു

കൊയിലാണ്ടി: ഡ്യൂട്ടിക്കിടയിൽ വീരമൃത്യു വരിച്ച പൊലീസ് സേനാംഗങ്ങളുടെ സ്മരണക്കായി കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് സ്മൃതി ദിനം ആചരിച്ചു. കീഴരിയൂർ പൊലീസ് ക്യാമ്പിൽ വെച്ച് നടന്ന പരേഡിൽ ജില്ലാ പൊലീസ് മേധാവി നിധിൻരാജ് IPS പുഷ്പചക്രം അർപ്പിച്ചു. കാക്കൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജു എബ്രഹാം പരേഡ് നയിച്ചു.
ജില്ലയിലെ വിവിധ സബ് ഡിവിഷനുകളിലെ ഡി.വൈഎസ് പിമാർ, സി.ഐമാർ, മറ്റ് പൊലീസ് സേനാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രാവിലെ 8 മണിക്ക് ആരംഭിച്ച പരേഡ് 8: 45 ന് അവസാനിച്ചു. സ്മൃതി  ദിനത്തോടനുബന്ധിച്ച് കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ചെസ്സ് ടൂർണ്ണമെൻറും രക്തദാന ക്യാമ്പും നടത്തി.
Share news