KOYILANDY DIARY.COM

The Perfect News Portal

സിപിഐ (എം) നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു

കൊച്ചി: സിപിഐ (എം) നേതാവ് കെ ജെ ജേക്കബ് (77) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാൾ എറണാകുളം ഏരിയാ സെക്രട്ടറിയും പാർടി ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. സിഐടിയു ജില്ലാ പ്രസിഡണ്ട്, ബാംബു കോർപറേഷൻ ചെയർമാൻ, കൊച്ചിൻ കോർപറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

ഇന്ന് വൈകിട്ട് നാല് മുതൽ എറണാകുളം ലെനിൻ സെൻ്ററിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് കലൂർ ആസാദ് റോഡ് വൈലോപ്പിള്ളിയിലെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ (ഒക്ടോബർ 22) വൈകിട്ട് മൂന്നിന് കലൂർ കതൃക്കടവ് സെമിത്തേരിയിൽ. തുടർന്ന് കതൃക്കടവ് പാരിഷ്ഹാളിൽ അനുശോചനയോഗം ചേരും.

 

Share news