KOYILANDY DIARY.COM

The Perfect News Portal

രാഷ്ട്രപതിയുടെ 2024 ലെ സ്തുത്യർഹ സേവനത്തിനുള്ള ഫയർ സർവീസ് മെഡലിനർഹനായ മുരളീധരൻ സി കെയെ ആദരിച്ചു

കൊയിലാണ്ടി: രാഷ്ട്രപതിയുടെ 2024 ലെ സ്തുത്യർഹ സേവനത്തിനുള്ള ഫയർ സർവീസ് മെഡലിനർഹനായ കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെയെ ആദരിച്ചു. ഇന്ന് രാവിലെ 9 മണിക്ക് കൊയിലാണ്ടി സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ അധ്യക്ഷത വഹിച്ചു. 
നീണ്ട 28 വർഷത്തെ സേവന കാലത്ത് നടത്തിയ നിരവധി രക്ഷാപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് രാഷ്ട്രപതി പുരസ്കാരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊയിലാണ്ടി മേഖലയിലെ ജനങ്ങളും ഈ ബഹുമതി ഏറെ അഭിമാനത്തോടെ നോക്കി കാണുന്നുവെന്ന് ചെയർപേഴ്സൺ അനുമോദന പ്രസംഗത്തിൽ പറഞ്ഞു. 
ഗ്രേഡ് ASTO മാരായ പി കെ ബാബു, മജീദ് എം,ജനാർദ്ദനൻ ഇ പി, ഫയർആൻഡ് റെസ്ക്യൂ ഓഫീസർ ബിനീഷ് കെ, ഹോംഗാർഡ് ഓംപ്രകാശ് എന്നിവർ ആശംസകൾ അറിയിച്ചു. രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയതിൽ വളരെയേറെ സന്തോഷമുണ്ടെന്നും ഈ അംഗീകാരം രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായ സഹപ്രവർത്തകർക്ക് സമർപ്പിക്കുന്നുവെന്നും സ്റ്റേഷൻ ഓഫീസർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സ്റ്റേഷൻ റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി നിധിപ്രസാദ് സ്വാഗതവും ഫയർആൻഡ് റസ്ക്യു ഓഫീസർ സിജിത്ത് സി നന്ദിയും പറഞ്ഞു. 
Share news