പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റും കോഴിക്കോട് ഗവ. ബീച്ച് ഹോസ്പിറ്റലും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ചിത്രേഷ് പി ജി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ നേഴ്സിംഗ് ഓഫീസർ ഡോക്ടർ റോഷ്മ മുഖ്യാതിഥിയായി.

രക്തദാനത്തിലൂടെ ഓരോ വിലപ്പെട്ട ജീവനും നിലനിർത്താം എന്ന ലക്ഷ്യത്തോടെ ‘ജീവദ്യുധി’ എന്ന പേരിൽ പൊയിൽക്കാവ് എൻ എസ് എസ് യൂണിറ്റ് നൂറിൽ കൂടുതൽ ഡോണർമാർ എത്തിയതോടെ ക്യാമ്പ് വിപുലമായി. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്യാമ്പ് വിജയകരമായി പൂർത്തീകരിച്ചു. മുൻ പ്രോഗ്രാം ഓഫീസർ മിഥുൻ മോഹൻ സ്വാഗതവും പ്രോഗ്രാം ഓഫീസർ പ്രവീണ ടി.സി നന്ദിയും പറഞ്ഞു.
