റവന്യൂ ജില്ലാ സ്കൂൾസ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾസ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് കൊയിലാണ്ടി സ്റ്റേഡിയത്തിൽ ആരംഭിച്ചു. ലോക കേരളസഭ അംഗം പി. കെ കബീർ സലാല ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം പി. ഷഫീഖ് അധ്യക്ഷത വഹിച്ചു. കെ. അബ്ദുൽ മുജീബ്, എം. വി ഷഫ്നാസ്, ടി. യു ആദർശ്, കെ. കെ ഷിബിൻ, സി. സി മുഹമ്മദ് ഹംറാസ്, ഡി. ദിന്യ, വിപുൽ ബി ഗോപാൽ എന്നിവർ ആശംസകൾ നേർന്നു. പി. എം എഡ്വെർഡ് സ്വാഗതവും അനീസ് മടവൂർ നന്ദിയും പറഞ്ഞു.
