വാദി പ്രതിയായി.. മുളക് പൊടി വിതറി കാർ യാത്രക്കാരനെ അക്രമിച്ച സംഭവം ചുരുളഴിയുന്നു.

വാദി പ്രതിയായി.. മുളക് പൊടി വിതറി കാർ യാത്രക്കാരനെ അക്രമിച്ച് 25 ലക്ഷം കവർന്ന സംഭവം ചുരുളഴിയുന്നു. ഒന്നാം പ്രതിയായ കാർ ഓടിച്ച പയ്യോളി സ്വദേശി ഷുഹൈലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കൂട്ടു പ്രതികളായ രണ്ട് പേർ കസ്റ്റഡിയിൽ. ഇവരിൽ നിന്ന് 34 ലക്ഷം പിടിച്ചെടുത്തു. ശനിയാഴ്ച അരിക്കുളത്ത് പർദ്ദയിട്ട സ്ത്രീ കാർ കൈകാണിച്ച് നിർത്തിയെന്നും പിന്നീടുള്ള യാത്രയിൽ മുളക് പൊടി വിതറി അക്രമിച്ച് പരിക്കേൽപ്പിച്ച് ബോധരഹിതനായെന്നും. ബോധം വരുമ്പോൾ കാട്ടിൽ പീടികയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടതോടെ യുവാവിനെ രക്ഷിക്കുകയായിരുന്നു.

25 ലക്ഷവും എ.ടി.എം കാർഡും നഷ്ടപ്പെട്ടതായി യുവാവ് പറഞ്ഞിരുന്നു. എ.ടി.എം കൌണ്ടറിലേക്ക് കേഷ് കൊണ്ടു പോകുമ്പോഴാണ് സംഭവമെന്നാണ് യുവാവ് പറഞ്ഞത്. പിന്നീട് പോലീസ് സമർത്ഥമായി നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൻ്റെ ചുരുളയിയുന്നത്. ഇയാളും മറ്റ് രണ്ട് കൂട്ടാളികളും ചേർന്ന് നടത്തിയ തട്ടിപ്പ് നാടകമായിരുന്നു സംഭവമെന്ന് പോലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധന നടത്തി. മറ്റ് രണ്ട് പ്രതികളുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.


തുടക്കത്തിലെ സംശയം ഉണ്ടായതിനെ തുടർന്ന് പോലീസ് നടത്തിയ സമർത്ഥമായ അന്വേഷണം വിജയം കാണുകയായിരുന്നു. എസ്.പി ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുന്നുണ്ട്.

