കാർ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് ഭീഷണിപ്പെടുത്തിയ 3 യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: കാർ യാത്രക്കാരായ ദമ്പതികളെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ബൈക്ക് യാത്രക്കാരായ യുവാക്കൾ പിടിയിൽ. വെസ്റ്റ്ഹിൽ കനകാലയ ബാങ്കിനടുത്ത് മാന്താനത്ത് വിനീഷ് കുമാറിൻ്റെ മകൻ മിഥുൻ (21), വെസ്റ്റ്ഹിൽ ബി.ജി റോഡ്, ബിന്ദു നിവാസിൽ ഷിബുവിൻ്റെ മകൻ സഞ്ചയ് (23), വെസ്റ്റ്ഹിൽ റെ. സ്റ്റേഷനു സമീപം പക്കു വീട്ടിൽ ആനന്ദൻ്റെ മകൻ നിധിൻ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ ഒന്നര മണിക്കായിരുന്നു സംഭവം.
.

.
ഈസ്റ്റ് ഹിൽ നിന്നും സിനിമ കണ്ട് കാറിൽ മടങ്ങുന്ന ദമ്പതികൾ വെസ്റ്റ് ഹിൽ ബാരെക്സിനടുത്തുവെച്ച് കാർ സൈഡാക്കി മുഖം കഴുകുന്ന സമയത്ത് KL-11-BV -8346 ഡ്യൂക്ക് ബൈക്കിൽ എത്തിയ പ്രതികൾ സഞ്ചാരിച്ചിരുന്ന ബൈക്ക് കാറിന് ക്രോസ് ചെയ്ത് നിർത്തുകയും ദമ്പതികളെ തെറി പറയുകയും ശേഷം സ്ത്രീയുടെ കൈയ്യിൽ കയറി പിടിക്കുകയും ചെയ്തപ്പോൾ ദമ്പതികൾ പേടിച്ച് കാറുമായി നടക്കാവ് ഭാഗത്തേക്ക് പോവുകയായിരുന്നു.
.

.
എന്നാൽ ഇവരെ ബൈക്കിൽ പ്രതികൾ പിന്തുടരുകയുംചെയ്തതോടെ ദമ്പതികൾ നടക്ക സ്റ്റേഷനിലേക്ക് കാർ കയറ്റി നിർത്തിയപ്പോൾ യുവാക്കൾ കാറിനടുത്ത് ബൈക്ക് നിർത്തി കാറിനിടിക്കുകയും, കേസുകൊടുത്താൽ നിങ്ങളെ കൂട്ടത്തോടെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ദമ്പതികൾ നടക്കാവ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും, തുടർന്ന് നടക്കാവ് പോലീസ് സ്റ്റേഷനിലെ SI ജയരാജിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
