കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രോത്സവം കൊടിയിറങ്ങി

കൊയിലാണ്ടി: രണ്ട് ദിവസങ്ങളിലായി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നുവന്ന കൊയിലാണ്ടി ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേള സമാപിച്ചു. പ്രകൃതി ദുരന്തങ്ങളെയും , മഴക്കെടുതികളെയും മുൻകൂട്ടി അറിയാനും ചെറുക്കാനുള്ള പദ്ധതികളടക്കം വിദ്യാർത്ഥികളുടെ നവീന ചിന്തകളുടെയും സർഗാത്മക സൃഷ്ടികളുടെയും അവതരണങ്ങൾ കൊണ്ട് ശാസ്ത്രോത്സവം ശ്രദ്ധേയമായി. സമാപന സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
.

.
സാമൂഹ്യ ശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ കോതമംഗലം ജി.എൽ.പി സ്കൂളും, യു പി വിഭാഗത്തിൽ വേളൂർ ജി എം യു പി സ്കൂളും, ഹൈസ്കൂൾ വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളും, ഹയർ സെക്കണ്ടറിയിൽ ജിഎച്ച് എസ് എസ് പന്തലായനിയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പ്രവൃത്തി പരിയമേള ജി എം യു പി സ്കൂൾ വെളൂർ (എൽപി, യുപി) തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ (എച്ച്.എസ്) പൊയിൽകാവ് ഹയർ സെക്കണ്ടറി സ്കൂൾ (എച്ച് എസ് എസ് ) എന്നീ വിദ്യാലയങ്ങൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
.

.
ഐ ടി മേളയിൽ യുപി വിഭാഗത്തിൽ ജി.യു.പി സ്കൂൾ ഒള്ളൂരും, ഹൈസ്കൂൾ വിഭാഗത്തിൽ ജിഎച്ച് എസ് എസ് പന്തലായനിയും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജി.എം വി എച്ച് എസ് എസ് കൊയിലാണ്ടിയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി
.

.
ഗണിത ശാസ്ത്രമേളയിൽ എൽ പി യുപി വിഭാഗങ്ങളിൽ വേളൂർ ജി എം യു പി സ്കൂളും ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളും ചാമ്പ്യൻമാരായി. ചടങ്ങിൽ കൊയിലാണ്ടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അദ്ധ്യക്ഷത വഹിച്ചു.
.
ജില്ലാ പഞ്ചായത്ത് മെമ്പർ എം പി ശിവാനന്ദൻ മുഖ്യാതിഥിയായി. ഇ കെ അജിത്ത് മാസ്റ്റർ, എൻ വി പ്രദീപ് കുമാർ, ബിജേഷ് ഉപ്പാലക്കൽ, കെ കെ സുധാകരൻ, വി സുചീന്ദ്രൻ, ഹരീഷ് എൻ കെ, പ്രജീഷ് എൻ ഡി, എൻ വി വത്സൻ, എം ജി ബൽരാജ്, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രവീൺ കുമാർ ബി. കെ സ്വാഗതവും ട്രോഫി കമ്മിറ്റി കൺവീനർ ജിതേഷ് കെ നന്ദിയും പറഞ്ഞു. ശാസ്ത്രോത്സവത്തിൻ്റെ ഉച്ചഭക്ഷണ കമ്മിറ്റിയ്ക്കായി മാതൃകാ പ്രവർത്തനം നടത്തിയ സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാരെ മൊമൻ്റോ നൽകി ആദരിച്ചു.
