KOYILANDY DIARY.COM

The Perfect News Portal

ലുലു മാളിൽ നിന്നും ഗ്രോസറി സാധനങ്ങൾ കളവു ചെയ്യാൻ ശ്രമിച്ചയാൾ പിടിയൽ 

കോഴിക്കോട്: ലുലു മാളിൽ നിന്നും ഗ്രോസറി സാധനങ്ങൾ കളവു ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ. തിരുവങ്ങൂർ അൽ അമീൻ മഹൽ, മുഹമ്മദ് മുസല്യാരുടെ മകൻ മൊയ്തീൻകുട്ടി (60) ആണ് പിടിയിലായത്. കോഴിക്കോട് മാങ്കാവിൽ പുതുതായി പ്രവർത്തനമാരംഭിച്ച ലുലുമാളിലെ ഹൈപ്പർ മാർക്കറ്റിൽ നിന്നും 7500/- രുപ വിലവരുന്ന ഗ്രോസറി സാധനങ്ങൾ കളവു ചെയ്യാൻ ശ്രമിക്കവെയാണ് ഇയാളെ കസബ പോലീസ് പിടികൂടിയത്.
.
.
ഇന്നലെയായിരുന്നു സംഭവം. ഹൈപ്പർ മാർക്കെറ്റിലെ ബില്ലിംഗ് കൗണ്ടർ സ്റ്റാഫിനെ കബളിപ്പിച്ചായിരുന്നു മോഷണ ശ്രമം. പ്രതിക്കെതിരെ കസബ പോലീസ് സ്റ്റേഷനിൽ ക്രൈം. 798/24 U/s. 62, 305(a) BNS പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിച്ചുവരുന്നു.
Share news