പൊതുസ്ഥലത്ത് സെപ്റ്റിക്ക് ടാങ്ക് മാലിന്യം തള്ളിയ പ്രതികളെ പിടികൂടി

കോഴിക്കോട്: പൊതുസ്ഥലത്ത് സെപ്റ്റിക്ക് ടാങ്ക് മാലിന്യം തള്ളിയ പ്രതികളെയും വാഹനവും പിടികൂടി. നല്ലളം പുല്ലാന്നിനിലം അബ്ദുൽ മജീദിൻ്റെ മകൻ ലോറി ഡ്രൈവറായ മുഹമ്മദ് ഷാജഹാൻ, വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനി കൃഷ്ണൻ്റെ മകൻ രാജു എന്നിവരാണ് പിടിയിലായത്. മൂട്ടോളി പ്രവർത്തിക്കുന്ന സിറ്റിസ്റ്റാർ ബേക്കറിയിൽ നിന്നുള്ള സെപ്റ്റി ടാങ്ക് മാലിന്യം ടാങ്കർ ലോറിയിൽ ശേഖരിച്ച് കിഴക്കുമുറി കനാൽ ഭാഗത്ത് പൊതു സ്ഥലത്ത് തള്ളുകയായിരുന്നു.

പൊതുജനാരോഗ്യത്തിന് ദോഷമായി ബാധിക്കുന്ന രീതിയിൽ പ്രവർത്തിച്ച പ്രതികൾക്കെതിരെ ചേവായൂർ പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ : 849/24 U/s 271 BNS 118(e) of KP Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ബേക്കറിയിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിനുള്ള കരാറെടുത്ത വ്യക്തിക്കെതിരെയും അന്വേഷണം നടത്തിവരുകയാണ്.
