പൊയിൽക്കാവ് ക്ഷേത്ര കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു

കൊയിലാണ്ടി: പൊയിൽക്കാവ് ക്ഷേത്ര കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു. പൊയിൽക്കാവ് ബീച്ച്, മണന്തല വീട്ടിൽ ചന്ദ്രൻ എന്നയാളാണ് മരണപ്പെട്ടത്. ക്ഷേത്ര കുളത്തിലെ കൽപ്പടവിലൂടെ നടക്കുമ്പോൾ തലകറങ്ങിവീണതാണെന്നാണ് അറിയുന്നത്. ഇയാൾക്ക് അപസ്മാര രോഗം ഉള്ളതായാണ് അറിയുന്നത്. വീഴുന്നത് കണ്ട സമീപത്തുള്ള അയ്യപ്പ ഭക്തർ കുളത്തിലേക്ക് ചാടി ഇയാളെ പുറത്തെടുത്ത് കൊയിലാണ്ടി തൂലാക്കശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭാര്യമാർ: പരേതയായ വിലാസിനി, അനിത. മക്കൾ: നിഷാന്ത്, സ്മിത, നിഷ. മരുമക്കൾ: രമ്യ, വിജിത്ത്, രഞ്ചിഷ്. സഹോദരങ്ങൾ: ബാലൻ, വിമല, ശിവദാസൻ വിശ്വനാഥൻ, രഘുനാഥൻ.
