KOYILANDY DIARY.COM

The Perfect News Portal

എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ: പി പി ദിവ്യക്കെതിരെ കേസെടുത്തു

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്. നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കണ്ണൂർ ടൗൺ പോലീസാണ് അന്വേഷണം തുടങ്ങിയത്. നവീൻ ബാബുവിൻ്റെ സഹോദരൻ നൽകിയ പരാതിയിലാണ് അന്വേഷണം.

അന്വേഷണത്തിൻ്റെ ഭാഗമായി നവീൻ ബാബുവിൻ്റെ കുടുംബാംഗങ്ങൾ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, സംരഭകനായ ടി വി പ്രശാന്തൻ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിൻ്റെ ഭാഗമായി കണ്ണൂർ ടൗൺ പൊലീസ് പത്തനംതിട്ടയിൽ എത്തിയിട്ടുണ്ട്.

 

 

കളക്ടറേറ്റിലെ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് വീട്ടിൽ വളപ്പിൽ സംസ്കാര ചടങ്ങുകൾ നടന്നു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, മുൻ മന്ത്രി ശൈലജ ടീച്ചർ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം പി ജയരാജൻ തുടങ്ങിയവർ നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു.

Advertisements
Share news