ദേശീയപാത വികസനം: മൂടാടി പഞ്ചായത്ത് ജനകീയ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി

പയ്യോളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂടാടി പഞ്ചായത്തിലെ ജനങ്ങൾ നേരിടുന്ന പ്രയാസങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കാനത്തിൽ ജമീല എംഎൽഎയുടെ നേതൃത്വത്തിൽ മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ, ജനകീയ കമ്മിറ്റി ചെയർമാൻ കിഴക്കയിൽ രാമകൃഷ്ണൻ, കൺവീനർ വി വി സുരേഷ് എന്നിവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിവേദനം നൽകിയത്.

ആവശ്യമായ നടപടി സ്വീകരിക്കാൻ എൻഎച്ച്എഐ അധികൃതരോട് നിർദേശിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സി കെ ശ്രീകുമാർ അറിയിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസിനെയും സംഘം സന്ദർശിച്ച് നിവേദനം നൽകി.
