KOYILANDY DIARY.COM

The Perfect News Portal

ശബരിമല ക്ഷേത്രനട തുറന്നു; മേൽശാന്തി നറുക്കെടുപ്പ് ഇന്ന്

ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചിന്‌ തന്ത്രി കണ്‌ഠര്‌ രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി ശ്രീകോവിൽ നട തുറന്ന്  ദീപം തെളിച്ചു. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് വ്യാഴാഴ്ച രാവിലെ നടക്കും.

രാവിലെ  ഉഷപൂജയ്ക്ക് ശേഷമാണ് മേൽശാന്തി നറുക്കെടുപ്പ്. പന്തളം രാജകൊട്ടാരം  പ്രതിനിധികളായ ഋഷികേഷ് വർമ, വൈഷ്ണവി എന്നീ കുട്ടികളാണ് മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുക്കുന്നത്. ഇരുവരും സന്നിധാനത്തെത്തി. തുലാമാസ പൂജകൾക്ക് ശേഷം 21ന് രാത്രി 10ന്‌ നട അടയ്ക്കും.

 

Share news