KOYILANDY DIARY.COM

The Perfect News Portal

സുധാകരൻ നമ്പീശൻ അവാർഡ് മുനീർ എരവത്തിന്

നടുവണ്ണൂർ: പി. സുധാകരൻ നമ്പീശൻ അനുസ്മരണസമിതി ഏർപ്പെടുത്തിയ പ്രഥമ പുരസ്ക്കാരത്തിന് മുനീർ എരവത്ത് അർഹനായി. സാമൂഹ്യ ജീവകാരുണ്യ സഹകരണ മേഖലകളിലെ നിസ്തുല സംഭാവനകൾ പരിഗണിച്ചാണ് മുനീർ എരവത്തിനെ അവാർഡിന് തെരഞ്ഞെടുത്തത്.
പേരാമ്പ്ര ആസ്ഥാനമായി ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഹസ്ത ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ, സഹയാത്ര പാലിയേറ്റിവ് കെയർ ചെയർമാൻ, വാല്യക്കോട് നവജീവൻ ട്രസ്റ്റ് ചെയർമാൻ, വാല്യക്കോട് അഗ്രിക്കൾച്ചറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട്, അധ്യാപകൻ, ഡിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
10,001 രൂപയും ഫലകവും ഉൾപ്പെട്ടതാണ് പുരസ്ക്കാരം. ഒക്ടോബർ 20 ന് വൈകിട്ട് പള്ളിയത്ത് കുനിയിൽ വെച്ചു നടക്കുന്ന പി. സുധാകരൻ നമ്പീശൻ അനുസ്മരണ സമ്മളനത്തിൽ വെച്ച് കെ. മുരളീധരൻ അവാർഡ് കൈമാറും.
Share news