എൽഐസി പോളിസി ഉടമകൾക്ക് വേണ്ടി നവീകരിച്ച ഭീമാ കണക്ട് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടി: എൽഐസി പോളിസി ഉടമകൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനു വേണ്ടിയുള്ള നവീകരിച്ച ഭീമാ കണക്ട് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബുധനാഴ്ച എൽഐസി കൊയിലാണ്ടി ബ്രാഞ്ച് മാനേജർ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൽഐസി ബാലുശ്ശേരി സാറ്റലൈറ്റ് ബ്രാഞ്ച് മാനേജർ കെ മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി.

എൽഐസി അസോസിയേറ്റ് കോഴിക്കോട് ഡിവിഷൻ നമ്പർ വൺ ഓഫീസർ കെ വി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ രജീന്ദ്രൻ, യൂണിറ്റ് കൺവീനർ സി സുന്ദരൻ, മനോജ് ഉള്ളൂർ, കെ ഗീത, മനോജ് സി എം, കെ വിജയലക്ഷ്മി, പി എം രാധ, മനോജ് കെ എം, പി വി അനിൽകുമാർ, കെ എം പ്രേമ, രവീന്ദ്രൻ കീഴാത്തൂർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

