പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് ശില്പശാല പയ്യോളിയിൽ നടന്നു

പയ്യോളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശില്പശാല പയ്യോളിൽ നടന്നു. ജില്ലാ ട്രഷറർ എൻ. കെ ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.എം. കരുണാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എ.എം. കുഞ്ഞിരാമൻ, ജില്ലാ കമ്മിറ്റി അംഗം വി. പി നാണു മാസ്റ്റർ എന്നിവർ സംസാരിച്ചു.

സംഘടനയുടെ ആരംഭകാല ചരിത്രത്തെ കുറിച്ചും, സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും, സമൂഹത്തെ തോളോട് ചേർത്ത് മുന്നോട്ടു പോകേണ്ടതിൻറെ പ്രാധാന്യത്തെ കുറിച്ചും, നവ മാധ്യമ സംവിധാനങ്ങൾ വഴി സംഘടന ശക്തിപ്പെടുത്തേണ്ട രീതികളെ പറ്റിയും എ. കേളപ്പൻ മാസ്റ്റർ, സുരേഷ് ബാബു കീഴരിയൂർ, പി .നാരായണൻ മാസ്റ്റർ എന്നിവർ ക്ലാസ്സെടുത്തു. ബ്ലോക്കിന്റെ പരിധിയിലുള്ള ഏഴോളം യൂണിറ്റുകളിൽ നിന്ന് പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.
