ഡോ. റാം മനോഹർ ലോഹ്യാ ദിനം ഓകോബർ 12 ചേമഞ്ചേരി കൊളക്കാട് ലോഹ്യാ മന്ദിരത്തിൽ

കൊയിലാണ്ടി: ഡോ. റാം മനോഹർ ലോഹ്യാ ദിനം ഓകോബർ 12 ചേമഞ്ചേരി കൊളക്കാട് ലോഹ്യാ മന്ദിരത്തിൽ നടക്കും. ഒക്ടോബർ 12 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ലോഹ്യാ അനുസ്മരണം നടക്കും. തദവസരത്തിൽ പ്രമുഖ സോഷ്യലിസ്റ്റ് ആയിരുന്ന എം കെ പ്രേംനാഥിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്യുന്നു. ആർ ജെ ഡി ജില്ലാ അധ്യക്ഷൻ എം കെ ഭാസ്കരൻ പരിപാടി ഉദ്ഘാടനം ചെയ്യും. കെ ശങ്കരൻ മാസ്റ്റർ, ജെ എൻ പ്രേം ഭാസിൽ എന്നിവർ സംബന്ധിക്കും.
