KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് കോളജിലെ യൂത്ത് ലീഗ് അക്രമത്തിൽ സിപിഐഎം പ്രതിഷേധിച്ചു

കൊയിലാണ്ടി: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുചുകുന്ന് കോളേജിൽ യൂത്ത് ലീഗിൻ്റെ അക്രമത്തിൽ സിപിഐഎം മൂടാടി ലോക്കൽ കമ്മിറ്റി ശകത്മായി പ്രതിഷേധിച്ചു. പുറത്തുനിന്നെത്തിയ യൂത്ത് ലീഗ് പ്രവർത്തകരാണ് വ്യാപക ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി. പെൺകുട്ടികളടക്കം നിരവധി വിദ്യാർത്ഥികൾക്ക് പരിക്കുപറ്റി. സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പിൽ ഉച്ചക്ക് ശേഷം കൊയിലാണ്ടി – കടലൂർ – നടക്കൽ എന്നി പ്രദേശങ്ങളിൽ നിന്നെത്തിയ യൂത്ത് ലീഗ് കാരാണ് ആക്രമണം അഴിച്ചുവിട്ടത്.

ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ, കെ.കെ. റിയാസ്, സഹൽ വരിക്കോളി എന്നിവരുടെ നേത്യത്വത്തിലാണ് ആക്രമണം നടത്തിയത്. നാട്ടുകാർ ഇടപെട്ട് പ്രതിരോധിച്ചതോടെയാണ് ആക്രമികൾ പിൻ വാങ്ങിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രകടനം നടത്തി. അക്രമ പ്രവർത്തനങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് സി.പി.എം മൂടാടി ലോക്കൽ സെക്ര ട്ടറി കെ. സത്യൻ പറഞ്ഞു

Share news