KOYILANDY DIARY.COM

The Perfect News Portal

ബീച്ചിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നും കളവ് നടത്തുന്ന കേസിലെ പ്രതി പിടിയിൽ

കോഴിക്കോട്: ബീച്ചിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നും കളവ് നടത്തുന്ന കേസിലെ പ്രതി പിടിയിൽ. എലത്തൂർ അക്കരകത്ത്, ഷറഫുദ്ദീൻ്റെ മകൻ മുഹമ്മദ് സൈഫ് (20) ആണ് പിടിയലായത്. കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ച് കാണാനെത്തിയ കുടുംബം ബീച്ച് റോഡിനു സമീപം കാർ നിർത്തിയിട്ട ശേഷം കടപ്പുറത്തുപോയി തിരിച്ചു വരുന്നതിനിടയിൽ കാറിൻ്റെ ഡോർ തുറന്ന് അതിൽ നിന്നും പണവും വിലകൂടിയ രേഖകളും മോഷ്ടിച്ചിരുന്നു.
വെള്ളയിൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ മറ്റ് 3 പ്രതികളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. പിടികൂടിയ പ്രതികളിൽ നിന്നും സംഭവ സ്ഥലത്തെ ആളുകളിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് മുഹമ്മദ് സൈഫ്  രാമൻ എന്നയാളെ പിടികൂടിയത്. പ്രതി ടൌൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പിടിച്ചുപറി കേസിലെ പ്രതിയാണ്. കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കോടതി മുമ്പാകെ ഹാജരാക്കും.
Share news