KOYILANDY DIARY.COM

The Perfect News Portal

ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഉദ്‌ഘാടനം ഇന്ന്‌

ഹരിപ്പാട്: ഡോ. വന്ദന ദാസിന്റെ ഓർമയ്‌ക്ക്‌ അച്ഛനമ്മമാർ തൃക്കുന്നപ്പുഴയിൽ ആരംഭിക്കുന്ന ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനവും പ്രാർഥനാഹാൾ സമർപ്പണവും വ്യാഴാഴ്‌ച നടക്കും. പിന്നാക്കവിഭാഗത്തിൽനിന്ന് തെരഞ്ഞെടുത്ത രണ്ട്‌ മെഡിക്കൽ വിദ്യാർത്ഥികൾക്ക് 1.25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകും. മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കും.

പ്രാർഥനാഹാൾ സമർപ്പണവും മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനവും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ക്ലിനിക്കിന്റെ ഉദ്ഘാടനം വൈകിട്ട് നാലിന്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നടത്തും. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനാകും. സഹകരണ– ദേവസ്വം മന്ത്രി വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. വി പി ഗംഗാധരൻ ഫാർമസി, ലാബ് എന്നിവ ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എംഎൽഎ പങ്കെടുക്കും.

Share news